കേരളം

kerala

ETV Bharat / state

സത്യം ജയിച്ചു, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നു: വി.എസിനെതിരായ കോടതി വിധിയിൽ ഉമ്മന്‍ചാണ്ടി - വി എസിനെതിരായ കോടതി വിധി

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വി.എസിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരം സബ്‌കോടതിയെ സമീപിച്ചത്.

oommen chandy on court verdict  defamation against vs achuthanandan  oommen chandy against vs achuthanandan  വി എസിനെതിരായ കോടതി വിധി  ഉമ്മൻ ചാണ്ടി അപകീർത്തി കേസ് കോടതി വിധി
സത്യം ജയിച്ചു, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നു: വി.എസിനെതിരായ കോടതി വിധിയിൽ ഉമ്മന്‍ചാണ്ടി

By

Published : Jan 24, 2022, 8:17 PM IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ വി.എസ് അച്യുതാനന്ദനെതിരായ കോടതി വിധിയോടെ സത്യം ജയിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം മനസാക്ഷിയാണ് തന്‍റെ ശക്തി.

സത്യം ജയിച്ചു, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നു: വി.എസിനെതിരായ കോടതി വിധിയിൽ ഉമ്മന്‍ചാണ്ടി

തെറ്റ് ചെയ്‌തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഭയമില്ലായിരുന്നുവെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എത്ര കേസുകളും കമ്മിഷനുകളുമായിരുന്നു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനെതിരെ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി ലഭിച്ചതിനു പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വി.എസിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരം സബ്‌കോടതിയെ സമീപിച്ചത്.

2013ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തിയെന്ന് ആരോപണമുന്നയിച്ചിരുന്നു.

Also Read: വി.എസിനെതിരായ അപകീർത്തിക്കേസ്; ഉമ്മൻചാണ്ടിക്ക് അനുകൂല വിധി, പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

ABOUT THE AUTHOR

...view details