തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന് കെ.എസ്.ആര്‍.ടി.സി അടഞ്ഞ അധ്യായമാണെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. യു.ഡി.എഫ് സർക്കാർ ഭരിക്കുമ്പോൾ ഒരു മാസം ശമ്പളം വൈകിയതിന് സമരം നടത്തിയവരാണ് ഇടതുപക്ഷം.
ശമ്പളവും പെൻഷനും മുടങ്ങില്ല എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയവർ അത് മറന്നു. കെ - റെയിൽ മാത്രമാണ് സർക്കാരിൻ്റെ അജണ്ടയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. ജീവനകാര്‍ക്കുള്ള ശമ്പളം ഇന്ന് മുതല്‍ വിതരണം ചെയ്യും. സർക്കാർ അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തുന്നതോടെ വൈകിട്ട് ശമ്പള വിതരണം ആരംഭിക്കാമെന്നാണ് മാനേജ്മെൻ്റ് കണക്കുകൂട്ടുന്നത്.