തിരുവനന്തപുരം:വി.എസ് അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി സ്റ്റേ ചെയ്‌ത് ജില്ല കോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാര തുകയ്ക്ക് പകരമായി സെക്യൂരിറ്റി ബോണ്ട് കെട്ടിവച്ചു. അച്യുതാനന്ദൻ്റെ മകൻ അരുൺ കുമാറിൻ്റെ സാലറി സർട്ടിഫിക്കറ്റാണ് കോടതയിൽ തുകയ്ക്ക് പകരമായി നൽകിയത്. ഐ.എച്ച്.ആർ.ഡിയിലെ അസിസ്റ്റൻ്റ് ഡയറക്‌ടറായി ജോലി ചെയ്യുകയാണ് അരുൺ കുമാർ.
സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പലിശ സഹിതം 14,89,750 രൂപ വി.എസ് അച്യുതാനന്ദൻ നൽകണമെന്ന സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ജില്ലാ കോടതി ഉത്തരവ് ഇട്ടിരുന്നത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ് അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്പദമായ സംഭവം. നഷ്ടപരിഹാര തുക അച്യുതാനന്ദൻ നൽകണം എന്ന സബ് കോടതി ഉത്തരവ് ജില്ല കോടതി ഉപാധികളോടെ സ്റ്റേ ചെയ്യുകയായിരുന്നു.