കണ്ണൂരിലെ ബോംബ് നിർമാണങ്ങൾക്കെതിരെ പൊലീസ് നിഷ്ക്രിയമെന്ന് ഉമ്മൻ ചാണ്ടി - പൊലീസ് നിഷ്‌ക്രിയം
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പായിട്ടാണ് വ്യാപകമായി ബോംബ് നിർമിക്കുന്നത്. ബോംബ് നിർമാണങ്ങളിൽ സിപിഎമ്മിന്‍റെ പങ്ക് പകൽ പേലെ വ്യക്തമാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
![കണ്ണൂരിലെ ബോംബ് നിർമാണങ്ങൾക്കെതിരെ പൊലീസ് നിഷ്ക്രിയമെന്ന് ഉമ്മൻ ചാണ്ടി kannur bomb making Oommen Chandy kannur police വ്യാപക ബോംബ് നിർമാണം പൊലീസ് നിഷ്‌ക്രിയം ഉമ്മൻ ചാണ്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8788204-thumbnail-3x2-kkk---copy.jpg)
കണ്ണൂരിലെ വ്യാപക ബോംബ് നിർമാണങ്ങൾക്കെതിരെ പൊലീസ് നിഷ്ക്രിയമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കണ്ണൂരിലെ വ്യാപക ബോംബ് നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് നിഷ്ക്രിയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പായിട്ടാണ് വ്യാപകമായി ബോംബ് നിർമിക്കുന്നത്. ബോംബ് നിർമാണങ്ങളിൽ സിപിഎമ്മിന്‍റെ പങ്ക് പകൽ പേലെ വ്യക്തമാണ്. എന്നാൽ അന്വേഷണം സിപിഎമ്മിലേക്ക് നീങ്ങുമ്പോൾ പൊലീസ് പിന്മാറുന്നു. കണ്ണൂരിലെ ബോംബ് നിർമാണവും അക്രമങ്ങളും അവസാനിപ്പിക്കാൻ വ്യാപകമായ റെയ്‌ഡ് നടത്താൻ പൊലീസിന് സ്വാതന്ത്ര്യം നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.