തിരുവനന്തപുരം:പ്രവാസികൾ ക്വാറന്‍റീൻ ചെലവ് സ്വന്തമായി വഹിക്കണമെന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയുടെ ഈ നിലപാട് പ്രവാസികളോടുള്ള അവഹേളനമാണ്. കേരളത്തിന്‍റെ സമ്പദ്ഘടനയ്ക്ക് അടിത്തറ കെട്ടിയുണ്ടാക്കിയത് പ്രവാസികളാണ്.
ക്വാറന്‍റീൻ ചെലവ് സ്വയം വഹിക്കല്‍; മനുഷ്യത്വ രഹിതമെന്ന് ഉമ്മൻ ചാണ്ടി - Oommen Chandy
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകർന്നാണ് പല പ്രവാസികളും തിരിച്ചെത്തുന്നത്.
ക്വാറന്‍റീൻ ചിലവ് ;സർക്കാർ നിലപാട് മനുഷ്യത്വരഹിതമെന്ന് ഉമ്മൻ ചാണ്ടി
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകർന്നാണ് പല പ്രവാസികളും തിരിച്ചെത്തുന്നത്. ഇവർക്ക് ഈ ചെലവ് കൂടി താങ്ങാനാവില്ല. അവർക്ക് പിന്തുണയാണ് ആവശ്യം. മലയാളികൾക്ക് തന്നെ അപമാനമായ ക്രൂരമായ ഈ സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.