തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിൽ നിന്നും തടിയൂരാനാണ് വിജിലൻസ് അന്വേഷണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാര്യങ്ങൾ മറച്ചു വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിജിലൻസ് അന്വേഷണം വേണമെന്ന് സ്ഥലം എം.എൽ.എ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. സിബിഐ വന്നപ്പോഴാണ് വിജിലൻസ് അന്വേഷണം വച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജിലൻസ് അന്വേഷണം സിബിഐയിൽ നിന്നും തടിയൂരാൻ: ഉമ്മൻ ചാണ്ടി - ലൈഫ് മിഷൻ വിജിലൻസ്
ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഉമ്മൻ
വിജിലൻസ് അന്വേഷണം സിബിഐയിൽ നിന്നും തടിയൂരാൻ: ഉമ്മൻ ചാണ്ടി
മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതായി കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. സിബിഐ ചോദ്യം ചെയ്യുമെന്ന് ഭയന്ന് മുഖ്യമന്ത്രി ഉറക്കത്തിൽ ഞെട്ടി ഉണരുകയാണെന്നും ഉറക്കമില്ലാത്ത രാത്രികളാണ് അദ്ദേഹത്തിനെന്നും മുല്ലപ്പള്ളി പരിഹസിച്ചു.