തിരുവനന്തപുരം: യുഡിഎഫ് വികസന വിരോധികൾ ആണെന്ന പിണറായി വിജയന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി ഉമ്മൻചാണ്ടി. വികസന വിരോധികളുടെ പട്ടം യുഡിഎഫിന് ഉള്ളതല്ലെന്നും അത് സ്വയം ചാർത്താനുള്ളതാണെന്നുമാണ് ഉമ്മൻചാണ്ടി തിരിച്ചടിച്ചത്. ആരാണ് വികസനവിരോധികൾ എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാമെന്നും ട്രാക്‌ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം നടത്തിയവരാണ് ഈ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസന വിരോധികളുടെ പട്ടം യുഡിഎഫിനുള്ളതല്ല, സ്വയം ചാർത്താൻ ഉള്ളതെന്ന് ഉമ്മൻചാണ്ടി - പിണറായിക്കെതിരെ ഉമ്മൻചാണ്ടി
ഇരട്ട വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കണക്കുകളിൽ ആശയക്കുഴപ്പം ഇല്ലെന്ന് ഉമ്മൻചാണ്ടി
സ്വാശ്രയ കോളേജുകൾക്ക് എതിരെ സമരം നടത്തിയവരും നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങൾക്കെതിരെ വിമർശനമുന്നയിച്ചവരും പിന്നെ എന്താണ് ചെയ്‌തത് എന്നും ഉമ്മൻചാണ്ടി ചോദിച്ചു. അതേസമയം, ഇരട്ട വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കണക്കുകളിൽ ആശയക്കുഴപ്പം ഇല്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചതിനേക്കാൾ കൂടുതൽ നിയമസഭ മണ്ഡലങ്ങളിൽ പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയെന്നും ഇതാണ് കണക്കുകളിലെ വ്യത്യാസത്തിന് കാരണമെന്നും ഉമ്മൻചാണ്ടി കൂട്ടിചേർത്തു.