തിരുവനന്തപുരം: ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്ന ശേഷം ഇപ്പോള്‍ അഫ്‌ഗാന്‍ ജയിലിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. അത്തരം പ്രശ്‌നങ്ങളില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രമാണ്.
ഐഎസിൽ ചേർന്നവരെ നാട്ടിലെത്തിക്കുന്നതിൽ തീരുമാനം കേന്ദ്രത്തിൻ്റേതെന്ന് മുഖ്യമന്ത്രി
ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്ന ശേഷം ഇപ്പോള്‍ അഫ്‌ഗാന്‍ ജയിലിലുള്ളവര്‍ ഇങ്ങോട്ടു വരാന്‍ തയാറുണ്ടോ, കുടുംബത്തിൻ്റെ അഭിപ്രായമെന്ത് തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും പിണറായി.
ഐഎസിൽ ചേർന്നവരെ നാട്ടിലെത്തിക്കുന്നതിൽ തീരുമാനമാനം കേന്ദ്രത്തിൻ്റേതെന്ന് മുഖ്യമന്ത്രി
Also read: രാമക്ഷേത്ര ഭൂമി അഴിമതി: കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ഓം പ്രകാശ് രാജ്ഭാർ
അതിൻ്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. അവിടെ ജയിലിലുള്ളവര്‍ ഇങ്ങോട്ടു വരാന്‍ തയാറുണ്ടോ, കുടുംബത്തിൻ്റെ അഭിപ്രായമെന്ത് തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടായിരിക്കണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.