കേരളം

kerala

ETV Bharat / state

ടിവിയില്ലാത്തവര്‍ക്കുള്ള പഠന സൗകര്യം; ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും - Cabinet meeting

ലോക്ക്‌ ഡൗണിൽ കൂടുതൽ ഇളവുകളും ഇന്നത്തെ മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയില്‍

Online school classes  Cabinet will discuss the matter  ഓൺലൈൻ സ്‌കൂൾ ക്ലാസുകൾ  മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
ഓൺലൈൻ സ്‌കൂൾ ക്ലാസുകൾ ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

By

Published : Jun 3, 2020, 8:49 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വിക്ടേഴ്‌സ്‌ ചാനലിലൂടെ ഓൺലൈൻ സ്കൂൾ ക്ലാസുകളുടെ വിശദാംശങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. നിരവധി പേർക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് മന്ത്രിസഭാ ഇക്കാര്യം പരിശോധിക്കുന്നത്.

വീടുകളിൽ ടെലിവിഷൻ ഇല്ലാത്തവർക്കും മൊബൈൽ ഫോൺ ഇല്ലാത്തവർക്കും ക്ലാസുകൾ കാണുന്നതിനുള്ള സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. സാമൂഹ്യ ഇടങ്ങളിൽ ഇതിൽ നിയന്ത്രണങ്ങൾ പാലിച്ച് സംവിധാനമൊരുക്കാനാവും സർക്കാർ ശ്രമിക്കുക. ലോക്ക്‌ ഡൗണിൽ കൂടുതൽ ഇളവുകളും ഇന്നത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചർച്ച. ജൂൺ എട്ടിന്‌ ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും ആലോചിച്ചു തീരുമാനിച്ചാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാനം. ഇക്കാര്യത്തിൽ മതമേലധ്യക്ഷന്മാരുമായി സർക്കാർ ആശയവിനിമയം നടത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details