തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന സൗകര്യം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ക്ലാസുകള്‍ ആരംഭിക്കാവൂ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങളില്‍ പാളിച്ച പറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് ഉദാഹരണമാണ് ദേവിക എന്ന 14കാരിയുടെ ആത്മഹത്യയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഓണ്‍ലൈന്‍ പഠനം; എല്ലാ വിദ്യാര്‍ഥികള്‍ക്കും അടിസ്ഥാന സൗകര്യം എത്തിക്കണമെന്ന് ഉമ്മൻചാണ്ടി - Online Learning
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങളില്‍ വീഴ്‌ചപറ്റിയെന്ന് ഉമ്മന്‍ചാണ്ടി
ഓണ്‍ലൈന്‍ പഠനം; അടിസ്ഥാന സൗകര്യം എല്ലാ വിദ്യാര്‍ഥികളിലും എത്തിക്കണമെന്ന് ഉമ്മൻചാണ്ടി
പ്രവാസികളെ മടക്കിക്കൊണ്ട് വന്ന കാര്യത്തിലും സര്‍ക്കാരിന് വീഴ്ച പറ്റി. മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യത്തിലും ഉണ്ടാകേണ്ടതായിരുന്നു. ആരോഗ്യ ചട്ടങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ ഉടൻ തുറക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.