തിരുവനന്തപുരം:കൊവിഡിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കേളജുകളിൽ ഓൺലൈന്‍ ക്ലാസ്സുകൾ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ പി ജി വരെ പഠനം തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യസ മന്ത്രി കെ.ടി.ജലീൽ ക്ലാസെടുത്താണ് പുതിയ സംവിധാനത്തിൽ പഠനം തുടങ്ങിയത്. ഓരോ കോളജിലേയും അധ്യാപകർ അതത് കേളജിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കുന്ന രീതിയിൽ വികേന്ദ്രീകൃതമായിട്ടാണ് ഓൺലൈൻ ക്ലാസ് നടക്കുക.
സംസ്ഥാനത്തെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു - Online classes have been started
ഓരോ കോളജിലേയും അധ്യാപകർ അതത് കേളജിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കുന്ന രീതിയിൽ വികേന്ദ്രീകൃതമായിട്ടാണ് ഓൺലൈൻ ക്ലാസ് നടക്കുക
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ക്ലാസുകൾ. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങൾ ഓൺലൈൻ ക്ലാസുകളിലുടെ നടക്കില്ലെന്നും ഇത്തരത്തിൽ ഒരു സാഹചര്യമായത് കൊണ്ടാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. കോളജിലെ പ്രവർത്തന സമയമാറ്റം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ആലോചിച്ച് തീരുമാനിക്കുമെന്നും പൊതു താൽപര്യത്തിനുസരിച്ചാകും തീരുമാനമെന്നും ജലീൽ പറഞ്ഞു. ഇടവേളയ്ക്ക് ശേഷം വീണ്ടും ക്ലാസെടുക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷവും മന്ത്രി മാധ്യമങ്ങളോട് പങ്കുവച്ചു.