കേരളം

kerala

ETV Bharat / state

ഓണ്‍ലൈൻ പഠനത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി - നിയമസഭ

SCERT നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ശിവൻകുട്ടി നിയമസഭയെ അറിയിച്ചു

Online class kerala  students Health problems  ഡിജിറ്റൽ ക്ലാസുകളിൽ ആശങ്ക  ഓണ്‍ലൈൻ ക്ലാസ്  v sivankutty on online class  നിയമസഭ  വി ശിവൻകുട്ടി
ഡിജിറ്റൽ ക്ലാസുകളിൽ ആശങ്ക

By

Published : Aug 9, 2021, 10:48 AM IST

തിരുവനന്തപുരം:ഡിജിറ്റൽ ക്ലാസുകളിലെ ഫോണിന്‍റെ ഉപയോഗം കുട്ടികളിൽ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നുണ്ട്. 36 % തലവേദന, 28% കണ്ണു വേദന, 36% കഴുത്ത് വേദന എന്നിവ കണ്ടെത്തി.

SCERT നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കുട്ടികൾക്ക് വ്യായാമം, മാനസിക ആരോഗ്യം എന്നിവയിൽ പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.

ALSO READവിനോദസഞ്ചാര മേഖലകള്‍ തുറന്നു; പ്രവർത്തനം കർശന നിയന്ത്രണങ്ങളോടെ

രക്ഷിതാക്കൾ ഇക്കാര്യം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കായി കൂടുതൽ കൗൺസലർമാരെ സ്‌കൂളുകളിൽ നിയോഗിക്കും. ട്രോളുകളും തമാശകളും നല്ലതാണെങ്കിലും, കുട്ടികളെ വേദനിപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details