കേരളം

kerala

ETV Bharat / state

വിലകൂടിയ മയക്കുമരുന്നുമായി യുവാവ് പിടിയിൽ - 'ഐസ്മെത്ത്'

ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വിലയുളളതാണ് പിടിച്ചെടുത്തവ. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ആദർശാണ് അറസ്‌റ്റിലായത്. വിൽപ്പനയ്ക്കായി കൊണ്ടു വരുമ്പോഴാണ് പിടിയിലായത്.

youth arrested by kerala exicise  party drugs  icemeth  ചിറയിൻകീഴ്  'ഐസ്മെത്ത്'  പാർട്ടി ഡ്രഗ്
വിലകൂടിയ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

By

Published : Mar 23, 2020, 3:19 PM IST

തിരുവനന്തപുരം : ചിറയിൻകീഴ് എക്സൈസിന്‍റെയും എക്സൈസ് ഇന്‍റലിജൻസിന്‍റെയും സംയുക്ത പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ആദർശ് (23) ആണ് എക്സൈസിന്‍റെ പിടിയിലായത്. 'ഐസ്മെത്ത്', 'പാർട്ടി ഡ്രഗ്' തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന "മെഥിലിൻ ഡയോക്‌സി മെത്താംഫെറ്റമിൻ" എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് വിൽപ്പനയ്ക്കായി കൊണ്ടു വരുമ്പോഴാണ് ഇയാൾ പിടിയിലായത്. ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വിലയുളളതാണ് പിടിച്ചെടുത്തവ.

നിശാ പാർട്ടികളിൽ സമ്പന്നരുടെ ലഹരി ആയതിനാല്‍ 'പാർട്ടി ഡ്രഗ്' എന്ന പേരിൽ അറിയപ്പെടുന്നു. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തി വരികയായിരുന്ന ഇയാൾ എക്സൈസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്‌ടർ അരവിന്ദ്, ഐ. ബി. ഇൻസ്പെക്‌ടർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ സജി,സുധീഷ്‌കൃഷ്‌ണ, അശോക് കുമാർ, സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺമോഹൻ,സുഭാഷ്,ദിനു, ജാഫർ,സെബാസ്റ്റ്യൻ എക്സൈസ് ഡ്രൈവർമാരായ അഭിലാഷ്,ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details