കേരളം

kerala

ETV Bharat / state

One week Onam Celebration In Thiruvananthapuram 'ഓണം ഒരുമയുടെ ഈണം'; വാരാഘോഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും - kerala news updates

Thiruvananthapuram Ready For Onam Celebrations: ഓണം വാരാഘോഷ ഉദ്‌ഘാടനം ഓഗസ്റ്റ് 27ന് തലസ്ഥാനത്ത്. നടന്‍ ഫഹദ്‌ ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികളാകും

One week Onam Celebration  ഓണം ഒരുമയുടെ ഈണം  വാരാഘോഷത്തിനൊരുങ്ങി അനന്തപുരി  ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും  Ananthapuri ready for Onam Celebrations  ഓണം വാരാഘോഷ ഉദ്‌ഘാടനം ഓഗസ്റ്റ് 27ന്  നര്‍ത്തകി മല്ലിക സാരാഭായി  kerala onam celebrations  kerala news updates  latest news in kerala
One week Onam Celebration

By

Published : Aug 21, 2023, 9:34 PM IST

തിരുവനന്തപുരം:ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ നടക്കുന്ന ഓണം വാരാഘോഷങ്ങള്‍ക്കൊരുങ്ങി തലസ്ഥാന നഗരി. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തില്‍ നടക്കുന്ന വാരാഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഉദ്‌ഘാടനം ചെയ്യും. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുക.

ചടങ്ങില്‍ നടന്‍ ഫഹദ്‌ ഫാസിലും (Fahad Fasil) നര്‍ത്തകി മല്ലിക സാരാഭായിയും (Mallika Sarabhai) മുഖ്യാതിഥികളാവും. ടൂറിസം വകുപ്പ് ഡയറക്‌ടറേറ്റില്‍ ഓണം വാരാഘോഷങ്ങള്‍ക്ക് മന്ത്രിമാര്‍ ഇന്ന് തുടക്കമിട്ടു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് (PA Mohammed Riyas) , ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju) , വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി (V. Shivankutty) എന്നിവരാണ് പൂക്കളം തീര്‍ത്തും ഊഞ്ഞാലാടിയും ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

27ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്ത ശില്‍പം എന്നിവയും ഉണ്ടാകും. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ് (PA Mohammed Riyas), വി. ശിവൻകുട്ടി (V. Shivankutty) എന്നിവർ അറിയിച്ചു.

കേരളത്തിന്‍റെ മതനിരപേക്ഷ മനസ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായിരിക്കും ഇത്തവണത്തെ ആഘോഷ പരിപാടികള്‍ നടക്കുക. കനകക്കുന്ന് (Kanakakunnu), സെന്‍ട്രല്‍ സ്റ്റേഡിയം (Central Studium), പൂജപ്പുര (Pujapura), തൈക്കാട് (Thayikkad), കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (Karyavattom Greenfield Studium) എന്നിവിടങ്ങളാണ് പ്രധാന വേദികള്‍. ലേസര്‍ ഷോ പ്രദര്‍ശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടും.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംഘടിപ്പിച്ച് വരുന്ന വെര്‍ച്വല്‍ ഓണ പൂക്കളം ഇത്തവണയും ഉണ്ടാകും. കനകക്കുന്നില്‍ വാരാഘോഷ ദിവസങ്ങളില്‍ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും. ആഘോഷങ്ങളുടെ ഭാഗമായി കവടിയാറില്‍ (Kavadiyar) നിന്നും ശാസ്‌തമംഗലം (Shasthamangalam) വരെയും മണക്കാട് (Manakkad) വരെയും വൈദ്യുതി ദീപാലങ്കാരം ഒരുക്കും. ഇത് കൂടാതെ കനകക്കുന്നില്‍ ആകര്‍ഷകമായ പ്രത്യേക ദീപാലങ്കാരവും ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഓഗസ്റ്റ് 26 ന് വൈകിട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും.

വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്ര സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിക്ക് സമീപം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Governor Arif Mohammed Khan) ഫ്‌ളാഗ് ഓഫ് ചെയ്യും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ (Green Protocol) പാലിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുക. ഇതിനായി ഒരു ഗ്രീന്‍ ആര്‍മി (Green Army) രൂപീകരിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം ടൂറിസം ക്ലബ്ബിന്‍റെ (Tourism Club) വളണ്ടിയര്‍മാരും സേവനത്തിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വിഐപികള്‍ക്കായി മുന്‍വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ ഒരുക്കിയിരുന്ന പവലിയന്‍ ഇത്തവണ പബ്ലിക് ലൈബ്രറിക്ക് (Public Library) മുന്നിലേക്ക് മാറ്റും. ഭിന്നശേഷി കുട്ടികള്‍ക്ക് ഘോഷയാത്ര കാണാനുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി (Minister V Shivankutty) പറഞ്ഞു.

also read:VFPCK Launched Onam Outlets : ഓണം കെങ്കേമമാക്കാന്‍ പള്ളിക്കൽ വിപണി, സമൃദ്ധിയുടെ നിറക്കാഴ്‌ച

ABOUT THE AUTHOR

...view details