തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ ഒറ്റത്തവണ തിരുത്താനുള്ള അവസരമൊരുക്കി സർക്കാർ. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍, പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കോവിന്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വച്ചുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.
ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്‍റെയും രണ്ടാം ഡോസിന്‍റെയും ബാച്ച് നമ്പരും തിയ്യതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റാകും ഇനി ലഭിക്കുക. നേരത്തേ ഒന്നാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്‍റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്‍റെ ബാച്ച് നമ്പരും തിയ്യതിയുമായിരുന്നു ലഭ്യമായിരുന്നത്.
തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം
കൊവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നവര്‍ സൂക്ഷ്‌മതയോടെ ചെയ്യണം. ഒറ്റത്തവണയുള്ള അവസരമായതിനാൽ തന്നെ തെറ്റുപറ്റിയാല്‍ വീണ്ടും ചെയ്യാനുള്ള അവസരം ലഭ്യമല്ല.
സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?
ആദ്യം കോവിന്‍ വെബ്‌സൈറ്റിലെhttps://selfregistration.cowin.gov.in എന്ന ലിങ്കില്‍ പോവുക. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒടിപി (get OTP) ക്ലിക്ക് ചെയ്യുക.
ലഭിക്കുന്ന ഒടിപി നമ്പര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക.
കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.
സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍