കേരളം

kerala

ETV Bharat / state

സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ - kurupuzha crime news

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ്‌ ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ തമ്പാന്നൂരിലുള്ള ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

തിരുവനന്തപുരം സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ  സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ  അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ  തിരുവനന്തപുരം വാർത്തകൾ  one person arrested for molesting women  Thiruvanthapuram crime news  kurupuzha crime news  one person arrested
സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ

By

Published : Sep 17, 2020, 10:12 PM IST

തിരുവനന്തപുരം: സൈബർ സെൽ പൊലീസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്‌ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ കൃഷ്ണൻ കുട്ടി മകൻ ദീപു കൃഷ്ണനാണ് അറസ്റ്റിലായത്. സ്‌ത്രീകൾ താമസിക്കുന്ന വീടുകളിൽ എത്തി സൈബർ സെൽ ഉദ്യോഗസ്ഥനാണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവിടെ താമസിക്കുന്ന സ്ത്രികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും മറ്റും യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിവരം പൊലിസിന് ലഭിച്ചിട്ടുണ്ടെന്നും പറയുന്നതാണ് പ്രതിയുടെ രീതി. തുടർന്ന് സ്‌ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയാണ് ഇയാൾ ചെയ്‌തിരുന്നത്.

പൊലീസുകാരെ പോലെ രൂപഭാവം വരുത്തി മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിലാണ് ഇയാൾ വീടുകളിൽ എത്തിയിരുന്നത്. സെപ്‌റ്റംബർ നാലിന് പാലോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയും 25000 ത്തോളം ഫോൺ കോൾ രേഖകൾ പരിശോധിച്ചും എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചും പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ്‌ ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ തമ്പാനൂരിലുള്ള ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

ഒളിവിൽ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒരിടത്തും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലും സമാന രീതിയിലുളള കുറ്റകൃത്യങ്ങൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലോട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്ഥലത്തും ഇത്തരം കുറ്റകൃത്യം നടത്താൻ ഇയാൾ ശ്രമിച്ചിരുന്നു. പത്ത് വർഷക്കാലമായി വിദേശത്തായിരുന്ന പ്രതി അവിടെ കുറച്ച് കാലം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ജൂലൈ അവസാനമാണ് തിരിച്ചു നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details