കേരളം

kerala

ETV Bharat / state

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു - covid pandemic

തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ബഷീര്‍ (60) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ ഇന്ന് പുലർച്ചെ മരിച്ചത്.

covid 19  one more malayalee dies of covid in saudhi  സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു  covid pandemic  കൊവിഡ് 19
സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

By

Published : Jun 2, 2020, 10:03 PM IST

തിരുവനന്തപുരം: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വരാനിരുന്നയാൾ സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് ദാരുസലാമിൽ കുഴിയാലയ്ക്കൽ വീട്ടിൽ മുഹമ്മദ് ബഷീർ (60) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ ഇന്ന് പുലർച്ചെ മരിച്ചത്. 25 വർഷമായി ഗൾഫിലായിരുന്ന ബഷീർ നാലുമാസം മുമ്പാണ് നാട്ടിൽ വന്നിട്ട് തിരികെ മടങ്ങിയത്. ഇളയ മകന്‍റെ വിവാഹം നടത്താൻ കൂടി അടുത്തമാസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ഭാര്യ ജമീല ബീവി, മക്കൾ: മുഹമ്മദ് ഷെഫീബ്, മുഹമ്മദ് ഷെമീർ.

ABOUT THE AUTHOR

...view details