തലസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - one more covid death

10:55 June 30
ജൂണ്‍ 27നാണ് തങ്കപ്പന്‍ മരിച്ചത്. സ്രവ പരിശോധന ഫലം ഇന്നാണ് ലഭിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കൊവിസ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വട്ടിയൂർകാവ് നെട്ടയം സ്വദേശി തങ്കപ്പൻ(76) ആണ് മരിച്ചത്. കഴിഞ്ഞ 27ന് മുംബൈയിൽ നിന്ന് വിമാന മാർഗമെത്തിയ ഇദ്ദേഹത്തെ രോഗ ലക്ഷണങ്ങളോടെ അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ചികിത്സയിൽ ഇരിക്കെ മരിക്കുകയുമായിരുന്നു.
ഇന്ന് സ്രവ പരിശോധന ഫലം ലഭിച്ചപ്പോഴാണ് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തങ്കപ്പന് പ്രമേഹ രോഗവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്പർക്ക പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.