തിരുവനന്തപുരം :സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ടൂറിസം മന്ത്രി നേരിട്ടെത്തി വിശിഷ്‌ടാതിഥിയായി ഗവർണറെ ഘോഷയാത്ര കാണാൻ ക്ഷണിക്കുന്നതായിരുന്നു പതിവ് രീതി.എന്നാൽ ഇത്തവണ അത് ഉണ്ടായില്ല.
ഓണം വാരാഘോഷം : സമാപന ചടങ്ങിലേക്ക് ക്ഷണമില്ല, ഗവർണർ അട്ടപ്പാടിയിലേക്ക് - ഗവർണർ സർക്കാർ പോര് വാർത്ത
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലാണ് ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത്
ഓണം വാരാഘോഷം; സമാപന ചടങ്ങിലേക്ക് ക്ഷണമില്ല, ഗവർണർ അട്ടപ്പാടിയിലേക്ക്
അതുകൊണ്ട് തന്നെ ഇന്ന് പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികളുമായി ആശയവിനിമയം എന്ന മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണറുടെ തീരുമാനം. സർക്കാറും ഗവർണറും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ അയവ് വന്നിട്ടില്ലെന്നതാണ് ഈ സംഭവം നൽകുന്ന സൂചന.
ലോകായുക്ത നിയമ ഭേദഗതി, വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ തുടങ്ങി, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടില്ല.