തിരുവനന്തപുരം: ഔദ്യോഗിക ഓണാഘോഷങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ തലസ്ഥാനം ഉത്സവ ലഹരിയിലേക്ക്. ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുന്നതിനു മുന്നോടിയായി കനക്കുന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ പതാകയുയര്‍ത്തി. 20 ലേറെ വേദികളില്‍ നാളെ മുതല്‍ ഒരാഴ്ച ആഘോഷം പൊടിപൊടിക്കും. ഓണാഘോഷങ്ങളുടെ പ്രധാനവേദിയായ കനകക്കുന്നില്‍ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം - kerala
നാളെ മുതല്‍ തലസ്ഥാനത്തെ 28 വേദികളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധയിനം കലാപരിപാടികള്‍ നടക്കുന്നതാണ്.
തലസ്‌ഥാന നഗരിയില്‍ ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം
ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് നാളെ തുടക്കം
നാളെ വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ ഓണം ടൂറിസം വാരാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ തലസ്ഥാനത്തെ 28 വേദികളില്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടക്കും.
Last Updated : Sep 9, 2019, 7:15 PM IST