കേരളം

kerala

ETV Bharat / state

Onam Kit VD Satheesan Letter 'ഓണക്കിറ്റ് വിതരണം തടയരുത്'; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് - ദേശാഭിമാനി

VD Satheesan Letter to Election Commission on Onam Kit: ഇതാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ് വി ഡി സതീശൻ കത്തയച്ചത്

Onam Kit VD Satheesan Letter  Onam Kit  VD Satheesan Letter to Election Commission  VD Satheesan  Election Commission  Opposition Leader  Puthuppally  Puthuppally Bypoll  കിറ്റ് വിതരണം  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ  സതീശൻ  മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പ്  ഓണക്കിറ്റ്  കോട്ടയം  മുഖ്യമന്ത്രി  ദേശാഭിമാനി  Deshabhimani
Onam Kit VD Satheesan Letter

By ETV Bharat Kerala Team

Published : Aug 25, 2023, 8:33 PM IST

Updated : Aug 25, 2023, 9:06 PM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്‍റെ പേരില്‍ കോട്ടയത്ത് കിറ്റ് വിതരണം (Onam Kit Distribution) തടയരുതെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശൻ (VD Satheesan). ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് (Chief Election Commissioner) കത്ത് നൽകി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ (Puthupally Bypoll) പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് (Onam Kit) വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

കിറ്റ് മുടക്കരുത്:തീരുമാനം ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ലെന്നും ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനമെന്നും കത്തിൽ കുറ്റപ്പെടുത്തി.

ഓണക്കിറ്റ് വിതരണത്തിന് കോട്ടയം ജില്ലയിലും അടിയന്തര അനുമതി നല്‍കണം. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ ഈ തീരുമാനം പിന്‍വലിക്കണമെന്നും വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു.

Also Read: K Sudhakaran Criticising Pinarayi Vijayan 'പിണറായി വിജയന്‍ ഒരു അപൂര്‍വ ജീവി, ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് അറിയില്ല'; കെ സുധാകരന്‍

സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ: ഉമ്മൻചാണ്ടിയെയും (Oommen Chandy) കുടുംബത്തെയും നേതാക്കളുടെ അനുമതിയോടെ ആക്രമിക്കുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് ഒന്നിനും മറുപടിയില്ലെന്നും മാധ്യമങ്ങളെ കാണാതെ അഴിമതിയുടെ ചളിക്കുണ്ടിൽ വീണ് കിടക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

ഗുരുതരമായ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം ഇതൊക്കെ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളാണ്. പാർട്ടിയാണ് പൊലീസും കോടതിയും ഹൈക്കോടതിയും എന്ന നിലപാടാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. അതിന് തെളിവാണ് പേട്ട പൊലീസ് സ്‌റ്റേഷനിലെയും ശാന്തൻപാറയിലെയും സംഭവങ്ങൾ.

എ.സി മൊയ്‌തീനെതിരെ ഉണ്ടായിരിക്കുന്നത് ഗുരുതരമായ ക്രമക്കേടാണ്. ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിലെ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടന്നും വിഡി സതീശൻ ആരാേപിച്ചു. വീണ വിജയന്‍റെ (Veena Vijayan) കാര്യത്തിൽ കോൺഗ്രസ് ഒരു ഓഡിറ്റും നടത്തിയിട്ടില്ലെന്നും വീണ വിജയനെ കോൺഗ്രസ് അധിക്ഷേപിച്ചിട്ടില്ലെന്നും സ്റ്റാറ്റ്യുട്ടറി ബോഡിയാണ് ക്രമക്കേട് കണ്ടത്തിയതെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

Also Read: VD Satheesan Questions targeting CM: മാസപ്പടിയും എഐ ക്യാമറയും ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങളുമായി വിഡി സതീശന്‍

കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ പൊതുയോഗങ്ങളില്‍ സംസാരിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് (Opposition Leader) വിഡി സതീശൻ (VD Satheesan) രംഗത്തെത്തിയിരുന്നു. മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്, റോഡിലെ ക്യാമറ പദ്ധതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്, കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്, കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്, ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ, പാര്‍ട്ടിയാണോ കോടതി?, പാര്‍ട്ടിക്കാരുള്‍പ്പെട്ട കേസുകള്‍ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്?, ഓണക്കാലത്ത് ജനജീവിതം ദുസഹമാക്കിയതില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലേ? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടായി ചോദിച്ചത്. മറുപടി പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദിയാണെന്നാണ് അര്‍ഥമെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Last Updated : Aug 25, 2023, 9:06 PM IST

ABOUT THE AUTHOR

...view details