തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി സെപ്റ്റംബര്‍ 2 മുതല്‍ 12 വരെ. അതേസമയം ഇന്ന് ക്ലാസുകളുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ മുടങ്ങിയ പാഠ ഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കുന്നതിനാണ് ഇന്ന് (ഓഗസ്റ്റ് 20) ക്ലാസ് നടത്തുന്നത്.
ഓഗസ്റ്റ് 24ന് പരീക്ഷ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കാൻ ശനിയാഴ്‌ച അധ്യയന ദിവസമാക്കിയത്. പരീക്ഷക്ക് ശേഷം ഓണാഘോഷത്തോടെ സെപ്‌തംബര്‍ രണ്ടിന് സ്‌കൂള്‍ അടക്കും. ജൂണിൽ നടന്ന ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.