തിരുവനന്തപുരം:ഓണാഘോഷങ്ങള്‍ കളറാക്കാന്‍ ആനയറയിലെ വേൾഡ് മാർക്കറ്റ് മൈതാനത്ത് ഓണം ഫെയര്‍ (Onam Fair Anayara) ആരംഭിച്ചു. 45 നാള്‍ നീണ്ടുനില്‍ക്കുന്ന ഓണം ഫെയര്‍ ഓഗസ്റ്റ് 18നാണ് തുടങ്ങിയത്. അപൂർവ്വയിനം അലങ്കാര മത്സ്യങ്ങളും സമുദ്രാന്തർഭാഗത്തെ വിസ്മയ കാഴ്‌ചകളും സമ്മാനിക്കുന്ന അക്രലിക് ടണൽ അക്വേറിയം (Acrylic Tunnel Aquarium at Onam Fair Anayara), റോബോട്ടിക് അനിമൽ സൂ (Robotic Animal Zoo In Onam Fair), അമ്യൂസ്മെൻ്റ് പാർക്ക്, മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍ കലാം (A P J Abdul Kalam) ജീവചരിത്ര പവലിയൻ എന്നിവയാണ് ഇക്കുറി ഫെയറിന്‍റെ പ്രധാന ആകര്‍ഷണം.
ആനയറയിലെ വേൾഡ് മാർക്കറ്റ് മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന ഓണം ഫെയറിലേക്കുള്ള പ്രവേശന ഫീസ് 100 രൂപയാണ് (Onam Fair Anayara Ticket Price). റൈഡുകളില്‍ കയറാന്‍ പ്രത്യേക നിരക്ക് നല്‍കണം. ഓരോ റൈഡുകളുടെയും പ്രത്യേകതയ്‌ക്ക് അനുസരിച്ച് ഇവയുടെ ടിക്കറ്റ് നിരക്കും വ്യത്യാസപ്പെട്ടിരിക്കും.
പ്രധാന ആകര്‍ഷണങ്ങള്‍: സമുദ്രാന്തർഭാഗത്തെ വിസ്മയ കാഴ്‌ചകളുമൊരുക്കുന്ന അക്രലിക് ടണൽ അക്വേറിയം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. വിദേശയിനം ഉൾപ്പെടെയുള്ള വിവിധയിനം അലങ്കാര മത്സ്യങ്ങളെ ഇവിടേക്ക് എത്തുന്നവര്‍ക്ക് കാണാം. കൂടാതെ, കാടിന്‍റെ വശ്യമനോഹാരിത സമ്മാനിക്കുന്ന റോബോട്ടിക് അനിമൽ സൂവും കാണികൾക്ക് കൗതുക കാഴ്‌ച ഒരുക്കും.
മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍ കലാം പവലിയനും ഫെയറിന്‍റെ മുഖ്യ ആകര്‍ഷണമാണ്. മുന്‍ രാഷ്‌ട്രപതിയുടെ ജീവചരിത്രമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. വിവിധ ഇടങ്ങളിലെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിന് വേണ്ടി ഫുഡ് കോര്‍ട്ടും സെല്‍ഫി പ്രിയര്‍ക്കായി സെല്‍ഫി പോയിന്‍റും സജ്ജമാക്കിയിട്ടുണ്ട്.