തിരുവനന്തപുരം :സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷകള്‍ ഓഗസ്റ്റ് 19നും ആരംഭിക്കും. പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ എസ്.ഷാനവനാസ് ഐഎഎസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
Kerala Onam Exam | ഓണപ്പരീക്ഷ ഓഗസ്റ്റ് 16 ന് ആരംഭിക്കും ; 25 മുതല്‍ അവധി - ഹൈസ്‌കൂള്‍
ഓണപ്പരീക്ഷ ഓഗസ്റ്റ് 16 മുതല്‍ 24 വരെ. ഓഗസ്റ്റ് 25 മുതല്‍ സെപ്‌റ്റംബര്‍ 4വരെ അവധി

ഓണപ്പരീക്ഷ ഓഗസ്റ്റ് 16 മുതല്‍
ഓഗസ്റ്റ് 24ന് പരീക്ഷ അവസാനിച്ചാല്‍ 25ന് സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ശേഷം ഓണാവധിക്കായി സ്‌കൂളുകള്‍ അടയ്‌ക്കും. തുടര്‍ന്ന് സെപ്‌റ്റംബര്‍ 4ന് തുറക്കും. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്‌ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി.