തിരുവനന്തപുരം: ഇത്തവണത്തേത് മനുഷ്യനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഓണമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ രാജനും ചേര്‍ന്നാണ് സ്വിച്ച് ഓൺ കർമം നിര്‍വഹിച്ചത്.
ജനങ്ങള്‍ക്ക് കാണം വില്‍ക്കാതെ ഓണമാഘോഷിക്കാനുള്ള സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. സാധാരണ കവടിയാര്‍ കൊട്ടാരം മുതല്‍ മണക്കാട് വരെയുണ്ടായിരുന്ന ദീപാലങ്കാരം ഇത്തവണ നഗരത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ശാസ്‌തമംഗലം മുതല്‍ വെള്ളയമ്പലം വരെയുള്ള പാതയും കോവളവും ഇത്തവണ ദീപാലംകൃതമായി.