ഓണാഘോഷ സമാപനം : 12ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി - ഘോഷയാത്ര
ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയുടെ ക്രമീകരണങ്ങൾ നടക്കുന്നതിനാലാണ് അവധി
ഓണാഘോഷം സമാപനം; 12ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 12ന് ഉച്ചയ്ക്ക് ശേഷം മൂന്നുമുതൽ നഗരപരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഘോഷയാത്രയുടെ ക്രമീകരണങ്ങൾ നടക്കുന്നതിനാലാണ് അവധി. സംസ്ഥാനത്ത് സെപ്റ്റംബർ 6 മുതൽ ആരംഭിച്ച ഓണാഘോഷ പരിപാടികൾ 12നാണ് അവസാനിക്കുന്നത്.