കേരളം

kerala

ETV Bharat / state

Onam Bumper Black Market Sale: അത് കരിഞ്ചന്തയില്‍ വിറ്റതല്ല, തിരുവോണം ബമ്പര്‍ കരിഞ്ചന്തയില്‍ വിറ്റതെന്ന പരാതിക്ക് തെളിവില്ലെന്ന് ലോട്ടറി വകുപ്പ് - ലോട്ടറി വകുപ്പിന്‍റെ മോണിറ്ററിങ് കമ്മിറ്റി

Thiruvonam Bumper black market controversy: തമിഴ്‌നാട് സ്വദേശിയാണ് പരാതി നല്‍കിയത്. തിരുവോണം ബമ്പർ ഒന്നാം സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് പണം നല്‍കരുതെന്നായിരുന്നു പരാതി.

Onam Bumper Black Market Sale  Thiruvonam Bumper lottery ticket  Thiruvonam Bumper black market controversy  തിരുവോണം ബമ്പര്‍ കരിഞ്ചന്തയില്‍ വിറ്റതെന്ന പരാതി  തിരുവോണം ബമ്പര്‍  ലോട്ടറി വകുപ്പ്  ലോട്ടറി വകുപ്പിന്‍റെ മോണിറ്ററിങ് കമ്മിറ്റി  Lottery department Kerala
Onam Bumper Black Market Sale

By ETV Bharat Kerala Team

Published : Sep 30, 2023, 11:58 AM IST

തിരുവനന്തപുരം : ഒന്നാം സമ്മാനത്തിന് അര്‍ഹമായ തിരുവോണം ബമ്പര്‍ ടിക്കറ്റ് തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റതാണെന്ന പരാതിയില്‍ തെളിവില്ലെന്ന് ലോട്ടറി വകുപ്പ് (Onam Bumper Black Market Sale). പരാതിയുടെ അടിസ്ഥാനത്തിൽ ലോട്ടറി വകുപ്പ് (Lottery department Kerala) അന്വേഷണം ആരംഭിച്ചിട്ടില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിവരം. സാധാരണ ഗതിയിൽ ഇതര സംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോൾ ലോട്ടറി വകുപ്പിന്‍റെ മോണിറ്ററിങ് കമ്മിറ്റി ആധികാരികത ഉറപ്പുവരുത്താറുണ്ടെന്നും ആ നടപടി മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ലോട്ടറി വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ (അഡ്‌മിനിസ്ട്രേഷൻ) മായ എൻ പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു.

ജോയിന്‍റ് ഡയറക്‌ടറും ഫിനാൻസ് ഓഫിസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് മോണിറ്ററിങ് കമ്മിറ്റിയിലുള്ളത്. അതേസമയം ടിക്കറ്റ് (Thiruvonam Bumper lottery ticket) വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സമ്മാനർഹരിൽ ഒരാളായ പാണ്ഡ്യരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു (Thiruvonam Bumper black market controversy). സെപ്റ്റംബർ 21നാണ് ഭാഗ്യശാലികൾ തിരുവനന്തപുരം പിഎംജിയിലെ സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ഓഫിസിൽ ബമ്പർ ടിക്കറ്റ് ഹാജരാക്കിയത്.

തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ നാല് പേർ രാവിലെ 11 മണിക്ക് ശേഷമാണ് സംസ്ഥാന ലോട്ടറി ഡയറക്‌ടറേറ്റിൽ എത്തിയത്. ഇവർ രഹസ്യമായി ടിക്കറ്റ് ഏൽപ്പിച്ച് മടങ്ങുകയായിരുന്നു. എന്നാൽ ടിക്കറ്റിനൊപ്പം പൂർണമായ രേഖകൾ ഇവർ നൽകിയില്ലെന്നും നൽകിയാൽ മാത്രമേ പ്രോസസിങ് ആരംഭിക്കാനാകൂ എന്നും അധികൃതർ അറിയിച്ചു.

പ്രോസസിങ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ജേതാവിന് സമ്മാനത്തുക ലഭിക്കും. 25 കോടി സമ്മാനം നേടുമ്പോൾ അതിൽ നിന്ന് 10 ശതമാനം അതായത് രണ്ടര കോടി രൂപ ഏജന്‍റ് കമ്മിഷനും ബാക്കിയുള്ള ഇരുപത്തിരണ്ടര കോടിയിൽ നിന്ന് 30 ശതമാനം ആദായ നികുതിയും ഈടാക്കി ബാക്കി 15 കോടി 75 ലക്ഷം രൂപയാണ് ബമ്പർ ജേതാക്കൾക്ക് ലഭിക്കുക. ഇതിനുപുറമെ ജേതാവ് തന്‍റെ നികുതി സ്ളാബ് അനുസരിച്ച് പിന്നീട് സെസ്‌ ചാര്‍ജും സെസും അടക്കേണ്ടി വരും.

അതേസമയം, ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നായിരുന്നു പരാതി. തമിഴ്‌നാട് സ്വദേശിയാണ് ഇത് സംബന്ധിച്ച് സംസ്ഥാന ലോട്ടറി വകുപ്പിന് പരാതി നൽകിയത്. സമ്മാനാർഹർക്ക് പണം നൽകരുതെന്നും കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്‌നാട്ടിൽ വിറ്റെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ പരാതിക്ക് അടിസ്ഥാനമായ തെളിവുകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details