തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 4,000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവ ബത്തയായി 2,750 രൂപയും ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,000 രൂപ, പ്രത്യേക ഉത്സവ ബത്ത 2,750 രൂപ - ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കാണ് പ്രത്യേക ഉത്സവ ബത്തയായി 2,750 രൂപ നല്‍കുക. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപയും നല്‍കും
![സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,000 രൂപ, പ്രത്യേക ഉത്സവ ബത്ത 2,750 രൂപ Onam Bonus by State Government Onam Bonus 2022 Onam 2022 Onam festival ഓണം ബോണസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് ഉത്സവ ബത്ത പ്രത്യേക ഉത്സവ ബത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Finance Minister K N Balagopal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16229447-thumbnail-3x2-mon.jpg)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,000 രൂപ, പ്രത്യേക ഉത്സവ ബത്ത 2,750 രൂപ
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പാര്‍ട്ട് ടൈം-കണ്ടിന്‍ജന്‍റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഉത്സവ ബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കും.
13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക ധന സഹായം എത്തുക.