തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ഒമിക്രോണ്‍ വ്യാപനം ആണെന്നതാണ് നിലവിലെ സൂചനകൾ സൂചിപ്പിക്കുന്നതന്ന് ആരോഗ്യ വിദഗ്ദ്ധര്‍. അതിരൂക്ഷ വ്യാപനമാണ് നടക്കുന്നത്. എന്നാല്‍ ഇത് ഉറപ്പിക്കുന്നതിന് പഠനങ്ങള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോ. സുള്‍ഫി നൂഫ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: സ്ഥിതി ഗുരുതരം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ ഒമിക്രോണും ഡെല്‍റ്റയും തമ്മില്‍ വ്യാത്യാസമില്ല. വ്യാപന തീവ്രതയാണ് വിഷയം. സാമ്പിള്‍ സര്‍വേ വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ പരിശോധന നടക്കണമെന്നും അദ്ദേഹം പറയുന്നു.
രോഗലക്ഷണങ്ങള്‍ ചെറുതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ തൊണ്ട വേദനയാണ് ഒമിക്രോണ്‍ ലക്ഷണം. മറ്റ് പൊതുലക്ഷം കൂടുതലായി ഉണ്ടാകും. ഒമിക്രോണ്‍ അപകടകാരില്ല എന്ന ചിന്ത ശരിയല്ല. വ്യാപന ശേഷി കൂടുതല്‍ എന്നത് കേരളം പോലൊരു സംസ്ഥാനത്ത് ഗുരുതരമാണ്. വന്നുപോകട്ടെ എന്ന ചിന്ത ആത്മഹത്യാപരമാണെന്നും ഡോ.സുള്‍ഫി മുന്നറിയിപ്പ് നല്‍കി.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചു