തിരുവനന്തപുരം:ഒമിക്രോൺ സ്ഥിരീകരിച്ച ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. Omicron Scare Kerala:
അട്ടപ്പാടിയിൽ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. തലേദിവസം തീരുമാനിച്ച പ്രകാരം ആണ് അട്ടപ്പാടിയിൽ സന്ദർശനം നടത്തിയത്. ഫീൽഡ് തല പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നു എന്നാണ് പരിശോധിച്ചത്.