തിരുവനന്തപുരം:സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ രോഗി ആശുപത്രി വിട്ടു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയെയാണ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഡിസ്‌ചാർജ് ചെയ്‌തത്. അതേസമയം എട്ട് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു.
ഇതോടെ, സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 37 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം ഒന്ന്, കൊല്ലം ഒന്ന്, ആലപ്പുഴ രണ്ട്, എറണാകുളം രണ്ട്, തൃശൂര്‍ രണ്ട്, എന്നിങ്ങനെയാണ് കണക്കുകൾ. ഏഴ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്.