കേരളം

kerala

ETV Bharat / state

OMICRONE: കേരളത്തില്‍ നാല് പേർക്ക് കൂടി ഒമിക്രോൺ, ആകെ രോഗബാധിതർ അഞ്ച് - more omicron cases confirmed in kerala

രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സമ്പർക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

OMICRONE  four more omicron cases confirmed in kerala  കേരളത്തില്‍ നാല് പേർക്ക് കൂടി ഒമിക്രോൺ  more omicron cases confirmed in kerala
OMICRONE: കേരളത്തില്‍ നാല് പേർക്ക് കൂടി ഒമിക്രോൺ, ആകെ രോഗബാധിതർ അഞ്ച്

By

Published : Dec 15, 2021, 10:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചായി. ആദ്യം രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ, ഭാര്യ മാതാവ് കോംഗോയിൽ നിന്ന് വന്ന എറണാകുളം സ്വദേശി, യുകെയിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശി എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സമ്പർക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ജാഗ്രത അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

OMICRONE

ABOUT THE AUTHOR

...view details