തിരുവനന്തപുരം:ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡൽ നേടിയ പി.ആര്‍ ശ്രീജേഷിനെ ഇന്ന് സർക്കാർ ആദരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് ശ്രീജേഷിനെ ആദരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് ചടങ്ങ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസറായിരുന്ന ശ്രീജേഷിനെ മെഡൽ നേട്ടത്തിന് പിന്നാലെ ജോയിന്‍റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്) ആയി ഉയര്‍ത്തിയിരുന്നു. ശ്രീജേഷ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.