തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തളര്‍ന്നുകിടപ്പിലായ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. മണവാരി സ്വദേശി ജാനദാസ് എന്ന ഗോപി(72)യെയാണ് ഭാര്യ സുമതി(67) കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച രാവിലെയാണ്, ദമ്പതികളുടെ മകൻ സുനിൽ ദാസ് പുതുതായി വയ്ക്കുന്ന വീടിനുസമീപത്തെ ഒറ്റമുറി കെട്ടിടത്തിൽ ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിൽ ദാസ് പ്രഭാതഭക്ഷണവുമായി എത്തിയപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടത്. ഒരു ഭാഗം തളർന്ന ഗോപി പത്ത് വർഷമായി കിടപ്പിലായിരുന്നു. ആറ് മാസമായി മകൾ സുനിതയുടെ കാഞ്ഞാംപുറത്തെ വീട്ടിലായിരുന്നു ദമ്പതികൾ. സുനിലിന്‍റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് ഇവരെ മണവാരിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.