തിരുവനന്തപുരം: ആരും തിരിഞ്ഞ് നോക്കാനില്ലാതെ വെള്ളറടയിലെ പകൽ വീട്. പ്രദേശം കാടുകയറി നശിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പെരുങ്കടവിള ബ്ലോക്കിന് കീഴിൽ 2017-18 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ ചിലവഴിച്ച് വയോജനങ്ങളുടെ വിശ്രമത്തിനായി നിർമിച്ചതാണ് പകൽ വീട് എന്ന ബഹുനില മന്ദിരം. എന്നാൽ നിർമാണം പൂര്‍ത്തിയായിട്ടും ഇന്ന് വരെ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല.
കാടുപിടിച്ച് 'പകൽ വീട്'; പ്രക്ഷോഭവുമായി നാട്ടുകാർ - trivandrum
പെരുങ്കടവിള ബ്ലോക്കിന് കീഴിൽ 2017-18 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ ചിലവഴിച്ച് വയോജനങ്ങളുടെ വിശ്രമത്തിനായി നിർമിച്ചതാണ് പകൽ വീട് എന്ന ബഹുനില മന്ദിരം
2005-ൽ കൃഷിഭവനും ആയുർവേദ ആശുപത്രിയും നിർമിക്കാൻ വേണ്ടി വാങ്ങിയ 14 സെന്‍റ് സ്ഥലത്തെ ഒഴിഞ്ഞു കിടന്ന ഭൂമിയിലാണ് പകൽ വീട് നിർമിച്ചത്. കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽപറത്തിയാണ് പകൽ വീട് നിർമ്മിച്ചതെന്നും വയോജനങ്ങൾക്ക് വേണ്ടി നിർമിച്ചുവെന്ന് പറയുന്നുണ്ടെങ്കലും അടിസ്ഥാനസൗകര്യങ്ങളെന്നും ഒരുക്കാതെയാണ് കെട്ടിടത്തിന്‍റെ നിർമാണം നടത്തിയതെന്നും ആക്ഷേപങ്ങളുണ്ട്. കെട്ടിടം തുറന്ന് നൽകാത്ത പക്ഷം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഉൾപ്പെടെ ബഹുജന പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.