തിരുവനന്തപുരം:ഇന്ധന നികുതി (Oil tax) കുറയ്‌ക്കാത്ത സംസ്ഥാന സർക്കാരിന്‍റെ (State government) നടപടിയിൽ നിയമസഭയിൽ (Kerala Legislature Assembly) പ്രതിപക്ഷത്തിന്‍റെ (opposition MLA) ശക്തമായ പ്രതിഷേധം. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. നടുത്തളത്തിൽ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ടത്.
ഇന്ധന നികുതി കുറക്കുന്നത് വരെ ശക്തമായ സമരം ജനങ്ങൾക്കിടയിൽ തുടരുമെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കെ.ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതിയടയ്ക്കാത്തത് ജനദ്രോഹ നടപടി ആണെന്ന് കെ.ബാബു ആരോപിച്ചു. 'ഉലക്ക കൊണ്ട് അടിച്ച് ശേഷം മുറം കൊണ്ട് വീശുന്നതാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഇതിന് ചേർന്നു നിൽക്കുന്നതാണ് സംസ്ഥാന സർക്കാറിന്‍റെ നിലപാട്. ഇന്ധന നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്താതിരിക്കാൻ സംസ്ഥാന ധനമന്ത്രി ശ്രമിച്ചു' -കെ.ബാബു പറഞ്ഞു.
കേന്ദ്രം എല്ലാം നടത്തിക്കോട്ടെ എന്ന് കോൺഗ്രസ് പറയരുത് എന്ന് ധനമന്ത്രിയും വ്യക്തമാക്കി. കൊവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങൾ പ്രത്യേക നികുതി കൊണ്ടുവന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത് ഉണ്ടായില്ല. കേരളത്തിൽ നിന്ന് കേന്ദ്ര സർക്കാർ നികുതിയിനത്തിൽ കൊള്ളയടിക്കുമ്പോൾ സൈക്കിളിൽ നിയമസഭയിലേക്കല്ല ഡൽഹിക്ക് പോകുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം സൈക്കിൾ ചവിട്ടിയുള്ള പ്രതീകാത്മക സമരത്തെ പരിഹസിക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. 'കോൺഗ്രസിന്‍റെ 19 എംപിമാരും പങ്കെടുത്ത് പാർലമെന്‍റിലേക്ക് സൈക്കിളിൽ പോയി സമരം നടത്തി പങ്കെടുക്കാതിരുന്നത് സിപിഎമ്മിന്‍റെ ഒരു എംപി മാത്രമാണ്. നികുതി കുറക്കാതെ ഇരിക്കാൻ കോൺഗ്രസ് കുറ്റപ്പെടുത്തുന്നത് മോദി സർക്കാരിനെ ന്യായീകരിക്കുന്നതിന് തുല്യമാണ്. 500 കോടി യുഡിഎഫ് സ്ഥലത്തെത്തിയപ്പോൾ 5000 കോടിയുടെ അധിക നികുതിയാണ് ഇപ്പോൾ ലഭിച്ചത്. പഞ്ചാബ് രാജസ്ഥാന്‍ സർക്കാറുകൾ നികുതി കുറച്ചപ്പോൾ ധനമന്ത്രി മുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.'-പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ 95 ശതമാനം നികുതി വർധിച്ചപ്പോൾ പിണറായി സർക്കാർ 15 ശതമാനം മാത്രമാണ് നികുതി വർധിപ്പിച്ചതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാണോ എന്നാണ് വ്യക്തമാക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Also Read: Kerala Assembly: അവസാന ദിവസം എംഎല്‍എമാര്‍ സഭയില്‍ എത്തിയത് സൈക്കിളില്‍