തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസയും, ഡീസലിന് 105 രൂപ 25 പൈസയുമായി.
വീണ്ടും കത്തിക്കയറി ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു - തിരുവനന്തപുരം
സംസ്ഥാന തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസയാണ് രേഖപ്പെടുത്തിയത്.
വീണ്ടും കത്തിക്കയറി ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു
ALSO READ:കപ്പലിലെ ലഹരിപ്പാര്‍ട്ടി: നടി മുൻമുൻ ധമേച്ച ഞായറാഴ്‌ച ജയില്‍ മോചിതയാവും
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109 രൂപ 30 പൈസയും, ഡീസലിന് 103 രൂപ 17 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 44 പൈസയും ഡീസലിന് 103 രൂപ 31 പൈസയുമാണ് ഞായറാഴ്‌ചത്തെ നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് എട്ട് രൂപ 95 പൈസയും, പെട്രോളിന് ഏഴ് രൂപ 92 പൈസയുമാണ് കൂട്ടിയത്. അതേസമയം, ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 121 കടന്നതായി റിപ്പോര്‍ട്ട് ചെയ്‌തു.
Last Updated : Oct 31, 2021, 11:36 AM IST