തിരുവനന്തപുരം: നിവേദനങ്ങൾ പലതും നൽകിയിട്ടും കിളിയൂർ കാരമൂട് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ മൗനത്തിൽ തന്നെ. പാറശാല കാട്ടാക്കട മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയായ കിളിയൂർ കാരമൂട് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ടാറുകൾ അപ്രത്യക്ഷമായി കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങൾ പതിവുകാഴ്ചയാണ്.
റോഡിന്‍റെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിച്ച് അധികൃതർ
അതിർത്തി ഗ്രാമങ്ങളിൽ നിന്നും, മലയോര പ്രദേശമായ അമ്പൂരിയിൽ നിന്നും എത്തുന്ന യാത്രികന് കിലോമീറ്ററുകളുടെ ലാഭത്തിൽ കാട്ടാക്കട, നെയ്യാറ്റിൻകര തിരുവനന്തപുരം, തുടങ്ങിയ പട്ടണങ്ങളിലേക്ക് എത്താൻ കഴിയുന്ന പ്രധാന പാത കൂടിയാണ് ഇത്
പത്തു വർഷങ്ങൾക്കു മുമ്പ് റീടാർ ചെയ്ത ഈ റോഡിന്‍റെ പരിപാലനം പിഡബ്ല്യുഡി അധികൃതർ മറന്നതോടുകൂടി റോഡ് തകർന്ന നിലയിലാണ്. തൃപ്പരപ്പ്, കുലശേഖരം, തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിൽ നിന്നും, മലയോര പ്രദേശമായ അമ്പൂരിയിൽ നിന്നും എത്തുന്ന യാത്രികന് കിലോമീറ്ററുകളുടെ ലാഭത്തിൽ കാട്ടാക്കട, നെയ്യാറ്റിൻകര തിരുവനന്തപുരം, തുടങ്ങിയ പട്ടണങ്ങളിലേക്ക് എത്താൻ കഴിയുന്ന പ്രധാന പാത കൂടിയാണ് ഇത്. റോഡിൻറെ ഈ അവസ്ഥ കാരണം പലരും ഇതു വഴിയുള്ള യാത്ര ഉപേക്ഷിച്ചു. എം.എല്‍എ മാർക്ക് പരാതി നല്‍കിയിട്ടും അധികൃതർ മൗനമാണ് തുടരുന്നതായും ആരോപണമുണ്ട്. പട്ടണത്തെയും ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിനെ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കി നൽകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.