തിരുവനന്തപുരം: കേരള ബാങ്കിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരള ബാങ്ക് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപന വേളയില്‍ പറഞ്ഞു.
കേരള ബാങ്ക് ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു
ജനങ്ങള്‍ക്ക് വേഗത്തില്‍ സഹായം ലഭിക്കാന്‍ കേരള ബാങ്കിലൂടെ സാധ്യമാകും. ഒരു ശതമാനം പലിശ ഇളവെങ്കിലും കര്‍ഷകര്‍ക്ക് കേരള ബാങ്കില്‍ നിന്നും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം നിശാഗന്ധിയില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കായി ഇത് ഭാവിയില്‍ മാറും. ജനങ്ങള്‍ക്ക് വേഗത്തില്‍ സഹായം ലഭിക്കാന്‍ കേരള ബാങ്കിലൂടെ സാധ്യമാകും. ഒരു ശതമാനം പലിശ ഇളവെങ്കിലും കര്‍ഷകര്‍ക്ക് കേരള ബാങ്കില്‍ നിന്നും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന മലപ്പുറം ജില്ല സഹകരണ ബാങ്ക് കൂടി ഒരുമിച്ച് നില്‍ക്കണം. അവരുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളേയും ഏകോപിപ്പിച്ച് കേരള ബാങ്ക് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. എന്നാല്‍ കേരള ബാങ്ക് രൂപീകരണത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികള്‍ ഹൈക്കോടതിയില്‍ പോയതോടെ പദ്ധതി വൈകി. അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ കേരള ബാങ്ക് പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇന്ന് നടന്ന ഔദ്യോഗിക പ്രഖ്യാപനത്തില്‍ കേരള ബാങ്കില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാര്‍ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി.