കേരളം

kerala

ETV Bharat / state

പ്രമേയത്തില്‍ പറഞ്ഞത് തിരിച്ചെടുത്ത് ഒ.രാജഗോപാൽ എംഎല്‍എ

പ്രമേയം പാസാക്കുന്നത് സംബന്ധിച്ച് സ്പീക്കർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുവെന്നും വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികരിക്കുന്നവരെയും വേർതിരിച്ച് സ്പീക്കർ ചോദിച്ചില്ലെന്നും രാജഗോപാൽ വാർത്താ കുറിപ്പില്‍ പറഞ്ഞു.

നിയമസഭാ പ്രമേയത്തെ ശക്തമായി എതിർത്തു  കാർഷിക നിയമത്തിൽ വിശദീകരണവുമായി ഒ രാജഗോപാൽ  വിശദീകരണവുമായി ഒ.രാജഗോപാൽ  ബിജെപി എംഎൽഎ ഒ.രാജഗോപാലൻ  പ്രത്യേക നിയമസഭ സമ്മേളനം  resolution against agricultural law  O rajagopal  O. Rajagopal come up with explanation  farmers protest
നിയമസഭാ പ്രമേയത്തെ ശക്തമായി എതിർത്തു; വിശദീകരണവുമായി ഒ.രാജഗോപാൽ

By

Published : Dec 31, 2020, 3:17 PM IST

തിരുവനന്തപുരം: കാർഷിക നിയമങ്ങൾക്കെതിരായ നിയമസഭാ പ്രമേയത്തെ ശക്തമായി എതിർത്തുവെന്ന വിശദീകരണവുമായി ബിജെപി എംഎൽഎ ഒ.രാജഗോപാല്‍. നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രസംഗത്തിൽ തന്നെ നിലപാട് ശക്തമായി പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരാണ് താൻ എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്. പ്രമേയം പാസാക്കുന്നത് സംബന്ധിച്ച് സ്പീക്കർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുവെന്നും രാജഗോപാൽ ആരോപിച്ചു.

വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികരിക്കുന്നവരെയും വേർതിരിച്ച് സ്പീക്കർ ചോദിച്ചില്ല. ഒറ്റ ചോദ്യത്തിൽ ചുരുക്കി പ്രമേയം പാസാക്കിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് എന്നും രാജഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. കാർഷിക നിയമം കർഷകർക്ക് ഗുണപ്രദമാണ്. ഈ നിയമം കോൺഗ്രസ് അവരുടെ പ്രകടന പദ്ധതിയിൽ ഉൾപ്പെടുത്തിയതും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. ഇക്കാര്യങ്ങൾ നിയമസഭയിലെ പ്രസംഗത്തില്‍ പരാമർശിച്ചിട്ടുണ്ടെന്നും രാജഗോപാൽ വ്യക്തമാക്കി.

കർഷക നിയമങ്ങൾക്കെതിരായ പ്രമേയത്തെ അനുകൂലിക്കുന്നുവെന്നായിരുന്നു രാജഗോപാലിൻ്റെ നേരത്തെയുള്ള പ്രതികരണം. നിയമസഭയുടെ പൊതുവികാരത്തോടൊപ്പം നിൽക്കുകയാണെന്നും രാജഗോപാൽ പറഞ്ഞിരുന്നു. രാജഗോപാലിൻ്റെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം കൂടുതൽ വിവാദമായതോടെയാണ് നിലപാട് മാറ്റി രാജഗോപാൽ പ്രസ്താവന ഇറക്കിയത്.

ABOUT THE AUTHOR

...view details