തിരുവനന്തപുരം: ലോക ആരോഗ്യ ദിനത്തിൽ മലയാളി നഴ്‌സുമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കൊവിഡ് ബാധിച്ച വയോധിക ദമ്പതികൾക്ക് സുഖം പ്രാപിച്ചത് ആരോഗ്യ മേഖലയുടെ നേട്ടമാണ്. ഇവരെ ശുശ്രൂഷിച്ച സ്റ്റാഫ് നഴ്‌സ് രേഷ്‌മ മോഹൻദാസിന് രോഗം ബാധിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തുമ്പോള്‍ ഇനിയും കൊവിഡ് വാർഡിൽ ജോലി ചെയ്യാൻ തയാറാണെന്ന് രേഷ്‌മ പ്രതികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നഴ്‌സുമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി - ലോക ആരോഗ്യ ദിനം
രോഗം മാറി തിരിച്ചെത്തുമ്പോള്‍ ഇനിയും കൊവിഡ് വാർഡിൽ ജോലി ചെയ്യാൻ തയാറാണെന്ന് കൊവിഡ് ബാധിച്ച സ്റ്റാഫ് നഴ്‌സ് രേഷ്‌മ മോഹൻദാസ് പ്രതികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നഴ്‌സുമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി
കോട്ടയത്ത് തന്നെയുള്ള മറ്റൊരു നഴ്‌സ് പാപ്പാ ഹെൻറി കൊവിഡ് ബാധയുള്ള ജില്ലകളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി മാധ്യമവാർത്തകളുണ്ടായിരുന്നു. അവർക്കും അതേ കരുതലാണ് നൽകേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.