വിവാഹഭ്യർഥന നിരസിച്ച യുവതിക്ക് നേരെ ആക്രമണം; കൊല്ലം സ്വദേശി അറസ്റ്റിൽ - nurse
മുൻ ആംബുലൻസ് ഡ്രൈവർ കൊല്ലം സ്വദേശി നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫയൽചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ നെഴ്സിനു നേരെ ആക്രമണം. വിവാഹഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് ആക്രമണമെന്നാണ് സൂചന. രാവിലെ ഏഴ് മണിയോടെ മെഡിക്കൽ കോളജ് പഴയ റോഡിനു സമീപത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ മുൻ ആംബുലൻസ് ഡ്രൈവർ കൊല്ലം സ്വദേശി നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ചെവിക്കും കവിളിനും പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.