തിരുവനന്തപുരം: വെട്ടുതുറ കോണ്‍വെന്‍റില്‍ കന്യാസ്‌ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി അന്നപൂരണി (27) യെയാണ് കോണ്‍വെന്‍റിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രാര്‍ഥനയ്ക്ക് കാണാത്തതിനാല്‍ കൂടെയുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടത്.
വെട്ടുതുറ കോണ്‍വെന്‍റില്‍ കന്യാസ്‌ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി അന്നപൂരണിയെ ആണ് കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുമ്പാണ് യുവതി വെട്ടുതുറയിലെ കോണ്‍വെന്‍റില്‍ എത്തിയത്
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കോണ്‍വെന്‍റ് അധികൃതര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അന്നപൂരണിയെ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തലേനാള്‍ വരെ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് കോണ്‍വെന്‍റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് അന്നപൂരണി വെട്ടുതുറ കോണ്‍വെന്‍റില്‍ എത്തിയത്. ഇതിനിടെ മഹാരാഷ്‌ട്രയില്‍ സേവനത്തിനായി പോയിരുന്നു. മഹാരാഷ്‌ട്രയില്‍ നിന്ന് ഒരുമാസം മുമ്പാണ് യുവതി കോണ്‍വെന്‍റില്‍ തിരിച്ചെത്തിയത്.