കേരളം

kerala

ETV Bharat / state

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ല - pathanamthitta latest news

ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം സന്നിധാനത്ത് 36 ജീവനക്കാർക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ല  ശബരിമല  തിരുവനന്തപുരം  pathanamthitta latest news  sabarimala latest news
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ല

By

Published : Dec 14, 2020, 8:11 PM IST

തിരുവനന്തപുരം: ശബരിമലയിൽ ഈ സീസൺ കാലത്ത് തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ല. സാധാരണ ദിവസങ്ങളില്‍ 2000 പേർക്കും അവധി ദിവസങ്ങളിൽ 3000 പേർക്കുമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഈ സ്ഥിതി തുടരാൻ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

സന്നിധാനത്തെ ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീർഥാടകരുടെ എണ്ണം വർധിപ്പിക്കില്ലെന്ന് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സന്നിധാനത്ത് മാത്രം 36 ജീവനക്കാർക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. 238 പേരിൽ നടത്തിയ പരിശോധനയിലാണ് 36 പേർക്ക് രോഗം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഭക്തരുടെ എണ്ണം വർധിപ്പിക്കുന്നത് പ്രതിരോധ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്നത്തെ യോഗം വിലയിരുത്തി.

ABOUT THE AUTHOR

...view details