കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ - kerala news

നേമത്ത് നിന്നും ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന പ്രതി നഗ്നത പ്രദർശനം നടത്തുകയായിരുന്നു

Sexual assault against girl  തലസ്ഥാനത്ത് ലൈംഗികാതിക്രമണം  Nudity display on girl in KSRTC bus  പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം  crime news  crime news  നഗ്നത പ്രദർശനം  തിരുവനന്തപുരം  Sexual assault Trivandrum
കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം

By

Published : Apr 6, 2023, 11:46 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം. ബുധനാഴ്‌ച ഉച്ചയോടെ നേമം ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറിയ പെൺകുട്ടിക്ക് നേരെയാണ് നഗ്നത പ്രദർശനം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കരമന ചുള്ളമുക്ക് മുണ്ടപ്ലാവിള വീട്ടിൽ ജയനെ (53) ഉടൻ തന്നെ കരമന പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ ഐപിസി 354, ഐപിസി 354 A (1)(I), ഐപിസി 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

നേമത്തു നിന്നു ബസ്‌ കയറിയ പെൺകുട്ടി ഇരുന്ന സീറ്റിന് അടുത്ത് വന്നിരുന്നാണ് ജയൻ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്. തുടർന്ന് പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് സഹയാത്രികർ കരമന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിആർഎസ് ആശുപത്രിക്കു സമീപത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇന്നലെ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കരമന സി ഐ സുജിത്ത്, എസ് ഐ സന്തു, സിപിഒമാരായ സാജൻ, അഭിലാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

നടുറോഡിൽ ലൈംഗികാതിക്രമം; അടുത്തിടെയാണ് വഞ്ചിയൂർ മൂലവിളാകത്ത് മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോയി മടങ്ങവേ സ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. കഴിഞ്ഞ മാസം 13നായിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രി 11ന് മരുന്ന് വാങ്ങാനായി വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49കാരിയെ ബൈക്കിലെത്തിയയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പേട്ട പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപവുണ്ടായിരുന്നു. ഫോണ്‍ വിളിച്ചതോടെ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവന്നാണ് യുവതി പറഞ്ഞത്. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയതിനെല്ലാം ശേഷമാണ് പൊലീസ് തങ്ങളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പരാതിക്കാരി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആക്രമണം നടന്നിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐയെയോ സി ഐയെയോ ആക്രമണ വിവരം അറിയിച്ചില്ലെന്ന് കമ്മിഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടർന്നാണ് സസ്‌പെന്‍ഷൻ നടപടി സ്വീകരിച്ചത്.

പ്രതി കാണാമറയത്ത്; സംഭവം നടന്ന് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയിട്ടും പുരോഗതി ഉണ്ടായില്ല. ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മറ്റൊരു ഇരുചക്ര വാഹനത്തില്‍ പ്രതി പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ അക്രമിയെ കുറിച്ചോ അക്രമി സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറിനെ കുറിച്ചോ ദൃശ്യങ്ങളില്‍ വ്യക്തതയില്ല.

More Read:തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; കണ്ണടച്ച് പൊലീസ്

ABOUT THE AUTHOR

...view details