എന്‍.എസ്.എസ് നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ല : കടകംപള്ളി സുരേന്ദ്രന്‍ - vattiyoorkavu
വട്ടിയുര്‍ക്കാവില്‍ പ്രശാന്ത് ജനങ്ങളുടെ പൊതു സമ്മതനായ സ്ഥാനാര്‍ഥിയാണെന്നും അതുകൊണ്ട് തന്നെ എന്‍.എസ്.എസ് നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് നിലപാട് എല്‍ഡിഎഫിനെ ബാധിക്കെല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യത്യസ്ത സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യത്യസ്ത രാഷ്‌ട്രീയ നിലപാടുകൾ ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാടായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് ജനങ്ങളുടെ പൊതു സമ്മതനായ സ്ഥാനാര്‍ഥിയാണെന്നും അതുകൊണ്ട് തന്നെ എന്‍.എസ്.എസ് നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.