തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കി എന്‍എന്‍എസിനെ ഒപ്പം നിര്‍ത്താന്‍ നീക്കം തുടങ്ങി ബിജെപി സംസ്ഥാന ഘടകം. നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിലൂടെ എന്‍എസ്എസിനെ ഒപ്പം നിര്‍ത്താമെന്നാണ് സംസ്ഥാന ഘടകത്തിന്‍റെ കണക്ക് കൂട്ടല്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ നീക്കം നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രവും പച്ചകൊടി കാട്ടിയതോടെയാണ് ഇതിനായുള്ള ശ്രമം തുടങ്ങിയത്.
മോദിയെ രംഗത്തിറക്കി എന്‍എന്‍എസിനെ ഒപ്പം നിര്‍ത്താന്‍ ശ്രമം തുടങ്ങി ബിജെപി
നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ നീക്കം നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രവും പച്ചകൊടി കാട്ടിയതോടെയാണ് ഇതിനായുള്ള ശ്രമം തുടങ്ങിയത്.
മന്നം ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് എന്‍എസ്എസ് നന്ദി രേഖപ്പെടുത്തി കത്തയച്ചിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് എന്‍എസ്എസിന്‍റെ മുഖപത്രമായ സര്‍വ്വീസില്‍ ലേഖനം വരുകയും ചെയ്തു. ഈ ലേഖനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ മാറ്റി ഉമ്മന്‍ചാണ്ടി എത്തിയ സാഹചര്യത്തില്‍ എന്‍എസ്എസിനെ എളുപ്പത്തില്‍ ഒപ്പം നിര്‍ത്താമെന്നാണ് ബിജെപി കരുതുന്നത്. സിപിഎമ്മുമായി അകല്‍ച്ചയിലാണ് എന്‍.എ.എസ് നേതൃത്വം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലും ബിജെപി അനുകൂല നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ അനുകൂലമാകാനാണ് ബിജെപി ശ്രമം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. ഈ സമയം പ്രധാനമന്ത്രിയെ പെരുന്നയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.