തിരുവനന്തപുരം :മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ സമ്പൂർണ ഓൺലൈൻവത്‌കരിക്കുന്നതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ജനങ്ങൾക്ക് ആർ.ടി ഓഫിസുകൾ സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷകൾ നൽകി കാലതാമസം കൂടാതെ സേവനങ്ങൾ സ്‌പീഡ് പോസ്റ്റ് വഴി ലഭ്യമാക്കാനാണ് വകുപ്പ് പദ്ധതിയിടുന്നത്.
മോട്ടോർ വാഹന വകുപ്പിന് കീഴിൽ വരുന്ന 36 സേവനങ്ങൾ പൂർണമായും ഓൺലൈനിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ, പണം അടയ്ക്കൽ മുതൽ ഓൺലൈൻ ടെസ്റ്റിൽ പങ്കെടുത്ത് ലേണേഴ്‌സ് ലൈസൻസ് ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്യുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇനി ഇടനിലക്കാരില്ലാതെ ചെയ്യാവുന്നതാണ്.
'ഓൺലൈൻവത്കരണം പുതിയ ചുവടുവയ്പ്പ്'
ലൈസൻസുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ആവശ്യമുള്ള എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ലഭിക്കും. ഇതിനായി പണം അടച്ച് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. സേവനം പൂർത്തീകരിച്ചുകഴിഞ്ഞാൽ ഡ്രൈവിങ് ലൈസൻസുകൾ സ്‌പീഡ് പോസ്റ്റ് മുഖേന അപേക്ഷകന്‍റെ അഡ്രസിൽ എത്തും.