തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപെടുവിച്ചു. ഓഗസ്റ്റ് 24നാണ് തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 6 മുതല്‍ 13 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പിക്കാം. 17ന് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. 24ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് തെരഞ്ഞെടുപ്പ്. മെയ് 25ന് എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചതോടെയാണ് രാജ്യസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വീരേന്ദ്രകുമാറിന്റെ ഒഴിവില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 2022 ഏപ്രില്‍ രണ്ടു വരെ രാജ്യസഭാംഗമായി തുടരാം.
കേരളത്തിലെ ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായി - തിരുവനന്തപുരം
എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന ബേനി പ്രസാദ് വര്‍മ്മ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കും ആഗസ്റ്റ് 24ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 2016ല്‍ യു.ഡി.എഫ് പ്രതിനിധിയായാണ് വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തിയത്. എന്നാല്‍ 2018 വീരേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്ന ലോക്താന്ത്രിക് ജനതാദള്‍ യു.ഡി.എഫ് വിട്ടതോടെ അദ്ദേഹം രാജ്യസഭാഗത്വം രാജിവച്ചിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രതിനിധിയായി വീണ്ടും വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തി. കോണ്‍ഗ്രസിലെ ബി.ബാബുപ്രസാദായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവിലെ നിയമസഭ അംഗബലമനുസരിച്ച് എല്‍.ഡി.എഫ് പ്രതിനിധിക്ക് വിജയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല.