തിരുവനന്തപുരം: ഒരു കടലാസ് കിട്ടിയപ്പോൾ പൊക്കിപ്പിടിച്ച് നടന്നതിലെ അബദ്ധം മറച്ച് വയ്ക്കുന്നതിനാണ് സി.സി.ടി.വി വിഷയത്തിൽ പ്രതിപക്ഷം വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞത് അബദ്ധമാണെന്ന് സമ്മതിക്കുന്നില്ല. ഇടിവെട്ടുന്നത് അർക്കും നിയന്ത്രിക്കാനാവില്ല. സ്വിച്ചിന് കേടുപറ്റിയിരുന്നു. അത് മാറ്റിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം
ഞാൻ പിടിച്ച മുയലിന് കൊമ്പ് നാല് എന്നതാണ് പ്രതിപക്ഷ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി രാജി വെക്കണമെന്നതൊക്കെ പ്രതിപക്ഷത്തിന്‍റെ മോഹം മാത്രമാണെന്നും മുഖ്യമന്ത്രി.
സി.സി.ടി.വി ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല: മുഖ്യമന്ത്രി
ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇത് മനസിലായിട്ടും വീണിടത്ത് കിടന്ന് വിദ്യകാണിക്കുകയാണ്. ഞാൻ പിടിച്ച മുയലിന് കൊമ്പ് നാല് എന്നതാണ് പ്രതിപക്ഷ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി രാജി വെക്കണമെന്നതൊക്കെ പ്രതിപക്ഷത്തിന്‍റെ മോഹം മാത്രമാണ്. അത്തരത്തിൽ എന്തൊക്കെ മോഹങ്ങൾ അവർക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.